• മഴയില്ല.
  • കുടിവെള്ളമില്ല.
  • കിണർ വറ്റുന്നു…. ചൂട് കൂടുന്നു…..
  • പുല്ലുകൾ കരിഞ്ഞുണങ്ങുന്നു….
  • **********
  • പരിസരം വൃത്തിയാക്കുന്നതിന്റെ ഭാഗമായി
  • നമ്മൾ കരിയിലകളും ഉണക്കപ്പുല്ലും
  • ചപ്പുചവറുകളും വാരിക്കൂട്ടി തീയിടുന്നത്
  • തുടങ്ങിക്കഴിഞ്ഞു……
  • ഏക്കറുകളോളമുള്ള ജൈവ വൈവിദ്ധ്യവും
  • ചില മരങ്ങളും പടർന്നു കത്തിക്കരിയുന്ന
  • കാഴ്ച വൈകാതെ നമുക്ക് കാണാം…….
  • **************
  • ഉണക്കപ്പുല്ലുകളും കരിയിലകളും ചെയ്യുന്ന
  • സേവനം ആരറിയുന്നു?
  • ***************
  • 👍 അവ ഭൂമിക്കുമേൽ പ്രകൃതി തീർത്ത ജൈവാവരണമാണ്.ii!
  • 👍 വേനലിൽ മണ്ണ് ഉണങ്ങാതിരിക്കാൻ….!!
  • 👍 ഭൂമിയിലെ നനവ് വറ്റാതിരിക്കാൻ….!!
  • 👍 മണ്ണിലെ അസംഖ്യം ജീവികൾ നശിക്കാതിരിക്കാൻ……!!
  • 👍അന്തരീക്ഷത്തിലേക്ക് പൊടി പടർന്നു
  • കയറാതിരിക്കാൻ……!!
  • 👍 കന്നിമഴക്ക് കിട്ടുന്ന ജലം ഒരു സ്പോഞ്ച്
  • പോലെ വലിച്ചെടുത്ത് ഭൂമിയെ
  • കുടിപ്പിക്കാൻ……!!
  • 👍 കിണറുകൾ വീണ്ടും നിറക്കാൻ…..!!
  • 👍 മണ്ണ് തണുപ്പിക്കാൻ…..!!
  • 👍 വൃക്ഷ വേരുകൾക്ക് വെള്ളം
  • ലഭ്യമാക്കാൻ….!!
  • ****************
  • ഇവ തീയിട്ടാൽ എന്ത് സംഭവിക്കും?
  • ****************
  • 😢 മണ്ണിൽ നേരിട്ട് സൂര്യപ്രകാശം പതിയും
  • 😢 ഭൂമി ചൂടാകും
  • 😢 നനവുകൾ വറ്റും
  • 😢 തോട്ടങ്ങളിൽ കൃഷിക്കും ചെടികൾക്കും
  • അമിതമായി വെള്ളം ഒഴിക്കേണ്ടി വരും
  • 😢 ജലാശയങ്ങളിലെ വെള്ളം വറ്റും
  • 😢 കുടിവെള്ളം കുറയും
  • 😢 കുടിക്കാനില്ലാതെ, നനക്കാനാവില്ല.
  • അങ്ങിനെ കൃഷി നശിക്കും.
  • ****************
  • കത്തിച്ചാൽ ചാരം ഭൂമിക്ക് വളമാകില്ലേ?
  • ****************
  • ഒരു ചെടി ശേഖരിക്കുന്ന എനർജിയുടെ
  • വെറും 2 % മാത്രമാണ് ചാരമാക്കിയാൽ
  • നമുക്ക് വളമായി ലഭിക്കുന്നത്.
  • അതേസമയം, അത് കത്തിക്കാതെ
  • ജൈവീകമായി വീണടിയുകയാണെങ്കിൽ
  • 100 % എനർജിയും ഭൂമിയിലേക്ക്
  • എത്തിപ്പെടും. മാത്രമല്ല, അവ കത്തിക്കുമ്പോൾ ബഹിർഗമിക്കുന്ന വിഷവാതകവും
  • അവ പുറത്തു വിടുന്ന താപവും ഉണ്ടാക്കുന്ന
  • പ്രശ്നങ്ങൾ വേറെയും.
  • ലാഭം ഏത്? ചിന്തിക്കുക.
  • ****************
  • മരം നടൽ മാത്രമല്ല, സസ്യ സംരക്ഷണവും
  • നമ്മുടെ കർത്തവ്യമാണ്.
  • **************
  • മഴക്കാലത്ത് വെള്ളം റോഡിലേക്ക് ഒഴുക്കിവിട്ട് വേനൽക്കാലത്ത് ആ വെളളത്തിനായി
  • നമ്മൾ നെട്ടോട്ടമോടുന്നു.
  • നമ്മുടെ തൊടിയിൽ വീഴുന്ന ഒരു തുള്ളി വെള്ളം പോലും പുറമേക്ക് ഒഴുക്കാതെ
  • തൊടിയിൽ തട കെട്ടി താഴ്ത്തി നോക്കൂ
  • അത്ഭുതം സംഭവിക്കും.
  • ***************
  • 💐അതുകൊണ്ട് ഇനി മുതൽ ചപ്പ് ചവറുകൾ
  • കത്തിക്കാതിരിക്കാനും, മഴവെള്ളം
  • ഒഴുക്കിക്കളയാതിരിക്കാനും നമുക്ക്
  • പ്രതിജ്ഞാബദ്ധരാവാം
  • 💐 നമുക്ക് വേണ്ടി
  • 💐ഭൂമിക്ക് വേണ്ടി
  • 💐 പ്രകൃതിക്ക് വേണ്ടി
  • 💐 വരും തലമുറക്ക് വേണ്ടി ….. ഈ പോസ്റ്റ് നിങ്ങൾ വെറും ലൈക്ക് അടിച്ച് പോകരുത് ഇത് നിങ്ങൾ ഷെയർ ചെയ്യണം ഒരാൾക്കെങ്കിലും അത് ചെയ്യുമല്ലോ എത്രയോ സമയം നമ്മൾ വെറുതെ കളയുന്നു ..Posted by Fr Nelson MCBS on June 20, 2017

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌